Zygo-Ad

കണ്ണൂര്‍ കാല്‍ടെക്സില്‍ കാറിൻ്റെ മുകളില്‍കോർപറേഷൻ പൊളിക്കാൻ വച്ച കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി വീണു


കണ്ണൂർ: കാല്‍ടെക്സില്‍ കെട്ടിടത്തിൻ്റെ കോണ്‍ക്രീറ്റ് പാളി കാറിന് മുകളില്‍ വീണു. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നാണ് പാളി അടർന്ന് വീണത്.

കാറിൻ്റെ ചില്ല് പൊട്ടി. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തില്‍ ആർക്കും പരുക്കില്ല.

സമീപത്ത് ക്ളിനിക്ക് നടത്തുന്ന ദന്ത ഡോക്ടർ ശ്രീലേഖ അരുണിന്റെ കാറിന്റെ ചില്ലാണ് പൊട്ടിയത്. കോർപറേഷൻ പൊളിക്കാൻ വച്ച കെട്ടിടത്തിന്റെ പാളിയാണ് വീണത്. കോടതി സ്റ്റേ കാരണമാണ് പൊളിക്കല്‍ നടക്കാതിരുന്നത്.

Previous Post Next Post