കണ്ണൂർ: പോലീസിന്റെ നവീകരണത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് ജില്ലയ്ക്ക് അനുവദിച്ചു കിട്ടിയ 16 പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം ബഹു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ്. പി ഐ.പി.എസ് നിർവ്വഹിച്ചു.
11 ബോലേറോ നിയോ വാഹനങ്ങളും, 5 ബോലേറോ ബി4 വാഹനങ്ങളുമാണ് ലഭിച്ചത്. ഇതിൽ ബോലേറോ നിയോ കൺട്രോൾ റൂം വെഹിക്കിളായി എടക്കാട്, പിണറായി, ചൊക്ലി, കതിരൂർ, ധർമ്മടം, ന്യൂമാഹി, പാനൂർ, കൊളവല്ലൂർ, മട്ടന്നൂർ, കൂത്തുപറമ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലും കണ്ണൂർ കൺട്രോളിലും ആണ് അനുവദിച്ചത്. ബോലേറോ ബി4 കതിരൂർ, എടക്കാട്, ധർമ്മടം, കണ്ണവം, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിലുമാണ് അനുവദിച്ചത്.
ചടങ്ങിൽ അഡീഷണൽ എസ്പി ശ്രീ. സജേഷ് വാഴളാപ്പിൽ, എസിപി ജില്ലാ ക്രൈം ബ്രാഞ്ച് ശ്രീ. സുമേഷ് ടി പി, കണ്ണൂർ ഡിഎച്ച്ക്യൂ റിസർവ് ഇൻസ്പെക്ടർ (ഇൻചാർജ്) ശ്രീ. ഷാജി അപ്പുറത്ത്, എംടിഒ ശ്രീ. സന്തോഷ് കെ പി, കെപിഒഎ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ. രാജേഷ് പി വി, കെപിഒഎ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ. ബിനു ജോൺ, കെപിഎ ജില്ലാ സെക്രട്ടറി ശ്രീ. സിനീഷ് വി, കെപിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമതി. രാജി എം തുടങ്ങിയ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.



