കണ്ണൂർ: കള്ളനോട്ടു കേസില്‍ ഒളിവില്‍ പോയി ഗള്‍ഫിലേക്ക് കടന്ന പ്രതിയെ ആറു വർഷത്തിനു ശേഷം വിമാനത്താവളത്തില്‍ വെച്ച് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു.
കണ്ണൂർ സിറ്റി കുറുവ സ്വദേശി എ.ജെ. മൻസിലില്‍ പുതിയ പുരയില്‍ അജ്മലിനെ (42)യാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരും സംഘവും അറസ്റ്റു ചെയ്തത്.
2005 സപ്തംബർ 15ന് ഇരിക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത കള്ളനോട്ട് കേസിലെ പ്രതിയായ അജ്മല്‍ വിചാരണക്കിടെ വിദേശത്തേക്ക് കടന്നു കളഞ്ഞു.
തുടർന്ന് കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിൻ്റെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെച്ച് ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറുകയായിരുന്നു.
ക്രൈം ബ്രാഞ്ച് സംഘത്തില്‍ എ എസ് ഐ.രാമകൃഷ്ണൻ, സുധീഷ്, സീനിയർ സിവില്‍ പോലീസ് ഓഫീസർ ഷിനോജ്, എന്നിവരും ഉണ്ടായിരുന്നു.
