തലശ്ശേരി :തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തലശ്ശേരിയിലും കൂത്തുപറമ്പിലും പൊലീസ്–റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സ് സംയുക്തമായി റൂട്ട് മാർച്ച് നടത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ നിർദേശപ്രകാരമാണ് നടപടി.
തലശ്ശേരിയിൽ നടന്ന റൂട്ട്മാർച്ചിൽ തലശ്ശേരി എഎസ്‌പി പി.പി. കിരൺ, ആർഎഎഫ് അസിസ്റ്റന്റ് കമാൻഡന്റ് അനിൽ കുമാർ യാദവ്, തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ ബിജു പ്രകാശ് എന്നിവർ നേതൃത്വം നൽകി. 37 പൊലീസ് സേനാംഗങ്ങളും 40 ആർഎഎഫ് സേനാംഗങ്ങളും പങ്കെടുത്തു.
കൂത്തുപറമ്പിൽ പൊലീസ് ഇൻസ്പെക്ടർ പി.സി. സഞ്ജയ് കുമാറിന്റെയും ആർഎഎഫ് ഇൻസ്പെക്ടർ ജി. സുരേഷിന്റെയും നേതൃത്വത്തിൽ നടന്ന റൂട്ട്മാർച്ചിൽ 60 സേനാംഗങ്ങൾ പങ്കെടുത്തു. തെരഞ്ഞെടുപ്പ് സമയത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സുരക്ഷാസേനയുടെ സാന്നിധ്യം ശക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.
