കണ്ണൂർ: പൊതുജനങ്ങള്‍ക്ക് കാവലും കരുതലുമായ പൊലീസ് മറ്റൊരു കുഞ്ഞു ജീവൻ രക്ഷിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ ജീവൻ രക്ഷാ ദൗത്യത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കണ്ണൂർ മയ്യില്‍ ആണ് സംഭവം. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്.ഐ മുഹമ്മദ് ഫൈറൂസും എസ്.സി.പി.ഒ രഞ്ജിത്തും കണ്ണാടിപ്പറമ്പ് റൂട്ടില്‍ പട്രോളിങ്ങിനിടെയാണ് നീർക്കാക്കയുടെ കൊക്കില്‍ വല കുരുങ്ങിയതായി കണ്ടത്.
അവശനിലയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ നിന്ന പക്ഷിയെ ഇരുവരും ചേർന്ന് പിടികൂടി കൊക്കില്‍ കുരുങ്ങിയ വല അഴിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ഫോസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.
കേരളാ പൊലീസിന്റെ പേജില്‍ പോസ്റ്റ് ചെയ്ത റീല്‍ കാണാം:
പങ്കുവച്ച വീഡിയോയോടൊപ്പമുള്ള കുറിപ്പ്:
ഇതും ഒരു ജീവനല്ലേ
മയ്യില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും എസ്.ഐ മുഹമ്മദ് ഫൈറൂസും എസ്.സി.പി.ഒ രഞ്ജിത്തും കണ്ണാടിപ്പറമ്പ് റൂട്ടില്‍ പട്രോളിങ്ങിനിടെ ഒരു നീർക്കാക്കയുടെ കൊക്കില്‍ വല കുരുങ്ങിയതായി കണ്ടു.
അവശനിലയില്‍ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ നിന്ന പക്ഷിയെ ഇരുവരും ചേർന്ന് പിടികൂടി കൊക്കില്‍ കുരുങ്ങിയ വല അഴിച്ചുമാറ്റി രക്ഷപ്പെടുത്തി.- കേരളാ പൊലീസ്
