കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച (നാളെ) രാവിലെ 10 മണിക്ക് മിനി ജോബ് ഫെയർ സംഘടിപ്പിക്കും. വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനായാണ് ഈ തൊഴിൽമേള.
ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, വീഡിയോ എഡിറ്റിങ്, ആങ്കർ, കസ്റ്റമർ റിലേഷൻ ഓഫീസർ, ജർമൻ ട്രെയ്‌നർ, കോഴ്സ് അഡ്വൈസർ, എച്ച് ആർ മാനേജർ, ഓവർസീസ് കൗൺസലർ, ആർ.എം. അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ഷോറൂം സെയിൽസ് എന്നീ 13 തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.
അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ബന്ധപ്പെടേണ്ട നമ്പറുകൾ: 04972707 610, 6282942066.
