Zygo-Ad

ബാര്‍ ജീവനക്കാരൻ റഗിത്തിൻ്റെ മരണത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കി കണ്ണൂര്‍ ടൗണ്‍ പൊലിസ്


കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കര സ്കൈ പാലസ് ബാർ ഹോട്ടലില്‍ ജീവനക്കാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. 

റഗിത്ത് തൂങ്ങി മരിച്ചതാണെന്ന സൂചനകള്‍ കണ്ണൂർ ടൗണ്‍ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഇല്ല.

പൊലിസ് എഫ്.ഐ.ആർ പ്രകാരം കഴിഞ്ഞ 22 ന് രാവിലെ 10.45 ന് മുൻപായുള്ള ഏതോ സമയത്ത് കണ്ണൂർ താവക്കര റോഡിലെ സ്കൈ പാലസ് ബാർ ഹോട്ടലിലെ ഒന്നാം നിലയിലെ എസിബാറിലുള്ള സ്റ്റോർ റൂമില്‍ റഗിത്ത് മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് ബാർ അധികൃതർ കണ്ണൂർ ടൗണ്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.

മരിക്കുന്നതിന് മുൻപുള്ള ദിവസം ബന്ധുക്കള്‍ സ്കൈ പാലസില്‍ വിളിച്ചു അന്വേഷിച്ചുവെങ്കിലും അവിടെയെത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. 

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം നിലനില്‍ക്കുമ്പോഴും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണമെന്തെന്ന് അറിയാൻ കഴിയുകയുള്ളുവെന്ന നിലപാടിലാണ് കണ്ണൂർ ടൗണ്‍ പൊലിസ്.

Previous Post Next Post