Zygo-Ad

കണ്ണൂര്‍ ചെറുതാഴം രാമപുരത്ത് വൻ സ്പിരിറ്റ്‌ വേട്ട: ഡ്രൈവര്‍ കസ്റ്റഡിയില്‍


പിലാത്തറ : ചെറുതാഴം രാമപുരത്ത് കർണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ വൻ സ്പിരിറ്റ് ശേഖരം പിടികൂടി. 

കാസർഗോഡ് എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിലാത്തറ -പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയില്‍ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്.

രാമപുരം ചെറുതാഴം കൊത്തികുഴിച്ച പാറയില്‍ നിന്നാണ് കണ്ണൂർ എക്സൈസ് സംഘത്തിന്റെ സഹായത്തോട് കൂടി ലോറി നിറയെ ശേഖരിച്ച സ്പിരിറ്റ് പിടികൂടിയത്.

ഉമി ചാക്കുകള്‍ക്ക് അടിയില്‍ പ്ലാസ്റ്റിക്ക് കന്നാസുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഏകദേശം 10000 ലിറ്റർ സ്പിരിറ്റ്‌ ആണ് ശനിയാഴ്ച രാത്രി പത്തു മണിയോടു കൂടി പിടികൂടിയത്.

ലോറി ഡ്രൈവർ കർണാടക സ്വദേശി ശിവാനന്ദ (30) നെ എക്സ്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 

ഇയാളെ ചോദ്യം ചെയ്തു വരികയാണ്' കർണാടകയില്‍ നിന്നും അതിർത്തി വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് രഹസ്യ വിവരമനുസരിച്ച്‌ എക്സൈസ് റെയ്ഡില്‍ പിടികൂടിയത്.

Previous Post Next Post