കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കര പാലസ് ബാർ ഹോട്ടലില്‍ ജീവനക്കാരനെ ദുരുഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ധർമശാല ഒഴക്രോം സ്വദേശി റഗിത്തിനെ (35)യാണ് ബാർ ഹോട്ടലിലെ ഒന്നാം നിലയിലെ സ്‌റ്റോർ റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്.
ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗണ്‍ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
