ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനി മരിച്ചു. കൂടാളി കൊളോളം കാരക്കണ്ടി കെ. പി.ശ്രീധരൻ്റെയും പരേതയായ എം.കെ. കാഞ്ചനയുടെയും മകൾ എം.കെ. നന്ദനയാണ് (23) മരിച്ചത്. ബെംഗളൂരുവിൽ ടിസിഎസിൽ ജീവനക്കാരിയായിരുന്നു. മൃതദേഹം ഇന്നു നാട്ടിൽ സംസ്ക്‌കരിക്കും.
സഹോദരങ്ങൾ :അജേഷ്, അനൂപ്, നിഷ