പഴയങ്ങാടി: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് യുവാവ് മരിച്ചു. കീച്ചേരി ചിറക്കുറ്റി എകെജി സാംസ്‌കാരിക നിലയത്തിന് സമീപം താമസിക്കുന്ന വിനോദ് അജിത ദമ്പതികളുടെ മകന്‍ കെ വി അഖിലാണ് (26)മരിച്ചത്.
പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ കെ. കണ്ണപുരം പാലത്തിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
റോഡില്‍ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോമൊബൈല്‍ വർക്ക്ഷോപ്പ് ജീവനക്കാരനാണ് അഖില്‍.
കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് പാപ്പിനിശേരി സമുദായ ശ്മശാനത്തില്‍ നടക്കും. സഹോദരൻ: ജിതിൻ (ഓട്ടോമൊബൈല്‍ വർക്ക്ഷോപ്പ്, വളപട്ടണം).
