Zygo-Ad

കണ്ണൂരിൽ കടവരാന്തയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതി കസ്റ്റഡിയിൽ


 കണ്ണൂർ : കണ്ണൂർ പാറക്കണ്ടിയിൽ ബീവ്റേജ് ഔട്ട്ലറ്റ്ലെറ്റിന് സമീപമുള്ള കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. തോട്ടട സമാജ് വാദി കോളനിയിലെ ശെൽ വിയെയാണ് (50) ഇന്നലെ രാവിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് കണ്ണൂർ ടൗൺപൊലിസ് ശശിയെന്നയാളെ കസ്റ്റഡിയിലെടുത്തത്.


സംഭവ ദിവസം രാത്രിയിൽ ശൈൽ വിയെ ഇയാളോടൊപ്പം കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ഈക്കാര്യം വ്യക്തമായി. ഇതേ തുടർന്നാണ് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Previous Post Next Post