കണ്ണൂർ: ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറം ക്ലാസ് വിദ്യാർഥിനിയെ ബന്ധു പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം.
വീട് പണി നടക്കുന്നതിനെ തുടർന്ന് രക്ഷിതാക്കള്‍ കുട്ടിയെ അമ്മയുടെ അടുത്ത ബന്ധുവിന്‍റെ വീട്ടിലാക്കിയിരുന്നു.
ഈ സമയത്ത് ഇവിടെയുള്ള ബന്ധു ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാർഥിനി ഇക്കാര്യം അധ്യാപകരെ അറിയിച്ചതിനെ തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ച ബന്ധു ഒളിവിലാണ്.