കണ്ണൂർ: കരിവെള്ളൂർ കട്ടച്ചേരിയിൽ കുടുംബപ്രശ്നത്തെ തുടർന്ന് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു.
നിർമാണ തൊഴിലാളിയായ സി. ജയന്റെ ഭാര്യ പി. നീതു (36)യാണ് മരിച്ചത്.
കുട്ടികളെ സ്കൂളിലേക്ക് അയച്ചതിന് പിന്നാലെ രാവിലെ പത്ത് മണിയോടെയാണ് നീതു തീകൊളുത്തിയത്. വീട്ടുമുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
അയൽവാസികൾ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നമാണെന്നതാണ് പ്രാഥമിക നിഗമനം.