കണ്ണൂർ: കണ്ണൂർ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർക്ക് പരിക്ക്.
ഇതര സംസ്ഥാന തൊഴിലാളികളായ നാല് മല്‍സ്യത്തൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് വിവരം.
ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. പുതിയങ്ങാടിയിലെ ഇവർ താമസിക്കുന്ന ഒറ്റ മുറി വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചതും അപകടമുണ്ടായതും.
ഒഡീഷ സ്വദേശികളായ നാല് പേർ താമസിക്കുന്ന ഒറ്റ മുറി വീട്ടിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് സിലിണ്ടർ ഓഫാക്കാൻ ഇവർ മറന്നിരുന്നു.
ഇന്ന് രാവിലെ എഴുനേറ്റ് ഭക്ഷണമുണ്ടാക്കാനായി തൊഴിലാളികളില്‍ ഒരാള്‍ സ്റ്റൗവിന് തീകൊളുത്താൻ ശ്രമിച്ചതോടെയായിരുന്നു തീപിടിത്തമുണ്ടായത്.
പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയില്‍ തുടരുകയാണ്.
.jpg)