തളിപ്പറമ്പ്: മലബാറിലെ പ്രശസ്ത തെയ്യം കലാകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. തളിപ്പറമ്പ് കോള്‍ത്തുരുത്തി സ്വദേശി അശ്വന്ത് (27)നെയാണ് പള്ളിക്കുന്ന് പുതിയതായി വാങ്ങിയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് അശ്വന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലബാറിലെ നിരവധി ക്ഷേത്രങ്ങളില്‍ കോലധാരിയായിരുന്നു. കാട്ട്യത്തെ സൂരജിന്റെയും ജിഷയുടെയും മകനാണ്.