കണ്ണൂർ: കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ മാവിലായി മേഖലയിൽ നടത്തിയ പരിശോധനയിൽ 11 ലിറ്റർ KSBC IMFL കൈവശം വച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. മാവിലായി മൂന്നാംപാലത്ത് വെച്ചാണ് സജീവൻ സി (54)യെ പിടികൂടിയത്.
റെയ്ഡിന് നേതൃത്വം നൽകിയത് എക്സൈസ് ഇൻസ്പെക്ടർ അക്ഷയായിരുന്നു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ വി.പി., സന്തോഷ് എം.കെ., പ്രിവന്റീവ് ഓഫീസർ രജിത് കുമാർ എൻ., സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.