രാമന്തളി: ഒ. കെ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ ജീവിതോത്സവത്തിന്റെ ഭാഗമായ ഏഴാം ദിനം പുസ്തകത്തിന്റെ 'ആത്മാവ് തേടി 'എന്ന പരിപാടിയുടെ ഭാഗമായി പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനും ഡോക്യുമെന്ററി രചയിതാവുമായ ജലീൽ രാമന്തളിയുമായി സ്വവസതിയിൽ കൂടിക്കാഴ്ച നടത്തി.
എൻഎസ്എസ് ലീഡർ ദർശൻ സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി വി ഷാജി മാസ്റ്റർ അധ്യക്ഷതയും വഹിച്ചു. തുടർന്ന് ജലീൽ രാമന്തളി കുട്ടികൾക്ക് മുന്നിൽ തന്റെ എഴുത്തനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ ഓരോ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി.
രാമന്തളിയുടെ ചരിത്രത്തെക്കുറിച്ചും ശൈലിയുടെ വ്യത്യസ്തകളെ കുറിച്ചുമൊക്കെ അദ്ദേഹം വിശദമായ വർണ്ണന കുട്ടികൾക്ക് നൽകി . പത്രപ്രവർത്തന കാലത്തുണ്ടായ തിക്താനുഭവങ്ങൾ കൂടിയായപ്പോൾ കുട്ടികൾക്ക് അതൊരു പുതിയ അറിവായി.
സോഷ്യൽ മീഡിയ ഭരിക്കുന്ന ഈ കാലത്ത് തന്നെ തേടി വന്ന എൻഎസ്എസ് വളണ്ടിയർമാരെ ജലീൽ രാമന്തളി അഭിനന്ദിച്ചു. പരിപാടിക്ക് എൻഎസ്എസ് ലീഡർ സേയ സന്തോഷ് നന്ദി പറഞ്ഞു.

