Zygo-Ad

കണ്ണൂര്‍ കമാല്‍ പീടികക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം; മൂന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു


കണ്ണൂർ: കണ്ണൂർ - മട്ടന്നൂർ സംസ്ഥാന പാതയിലെ ഏച്ചൂർ കമാല്‍ പീടികക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച്‌ യാത്രക്കാർക്ക് പരിക്ക്.

ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.

കർണാടകയില്‍ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഹ്യുണ്ടായ് വെന്യൂ കാറും ചാലോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. 

കർണാടക സ്വദേശികളായ കുട്ടിയടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Post Next Post