Zygo-Ad

ദേശീയപാതയിൽ വാൻ മറിഞ്ഞ് കമ്പിൽ സ്വദേശികളായ ഏഴ് പേർക്ക് പരുക്ക്


പരിയാരം: ദേശീയപാതയില്‍ ഏമ്പേറ്റില്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കമ്പിൽ സ്വദേശികളായ ഏഴു പേര്‍ക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരം. ഇന്ന് വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം.

കമ്പില്‍ സ്വദേശികളായ സറീന മന്‍സിലില്‍ അബൂബക്കര്‍ (55), സജ ഫാത്തിമ(20), ആമിന (55), ഹന്ന ഫാത്തിമ (22), ഷിഫ (17), സറീന, മുഹമ്മദ് ഫെമിന്‍(12) എന്നിവര്‍ക്കാണ് പരിക്ക്. 

ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. കമ്പിലില്‍ നിന്നും കാസര്‍ഗോഡേക്ക് പോകുകയായിരുന്നു ഇവര്‍.

Previous Post Next Post