Zygo-Ad

കണ്ണാടിപ്പറമ്പില്‍ കുറുനരി ആക്രമണത്തില്‍ 3 വയസ്സുകാരിയടക്കം 13 പേര്‍ക്ക് പരിക്കേറ്റു.


കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ കുറുനരി ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 3 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.

രണ്ടു പേരുടെ മുഖത്താണ് കടിയേറ്റത്.വീടിന്റെ കോലായിലിരുന്ന് കളിക്കുമ്പോഴാണ് കുട്ടിക്ക് കടിയേറ്റത്. നാറാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കുറുനരി ആക്രമണം ഉണ്ടായത്.

പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് പേരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് മുമ്പും കുറുനരിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് ഏഴു പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.

Previous Post Next Post