കണ്ണൂർ : നടാൽ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് മൂച്വൽ ബെനിഫിറ്റ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഒക്ടോബർ ഒന്ന് മുതൽ ബസ് സർവീസ് അനിശ്ചിത കാലത്തേക്ക് നിർത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി ഇ-ചെല്ലാന്റെ പേരിൽ പോലീസിന്റെ നീക്കത്തിലും യോഗം പ്രതിഷേധിച്ചു.
പ്രസിഡന്റ് പി പി മോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി മുരളീധരൻ, സംസ്ഥാന ജോ. സെക്രട്ടറി രാജ്കുമാർ കരുവാരത്ത്, പി രാജൻ, കെ പി മോഹനൻ, എം ഒ രാജേഷ്, വിജയമോഹൻ, പി വി ദിവാകരൻ, എൻ പദ്‌മനാഭൻ, എം സജീവൻ എന്നിവർ സംസാരിച്ചു.