കണ്ണൂർ:ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ ദേശീയപാത അതോറിറ്റിക്കും നിര്‍മ്മാണ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കി. സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തുലാവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പേ പ്രവൃത്തികള്‍ നടത്തി ഡിസംബര്‍ മാസത്തോടെ നിര്‍മ്മാണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
മണ്ണിടിച്ചില്‍, വെള്ളക്കെട്ട്, മഴക്കെടുതി എന്നിവ മൂലം ദേശീയപാത നിര്‍മ്മാണത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവൃത്തികള്‍ തടസ്സപ്പെട്ടിരുന്നു. നിലവിലെ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ദേശീയപാതയിലെ കീഴാറ്റൂര്‍ കുപ്പം ഭാഗത്തെ പ്രവൃത്തികള്‍ ഒക്ടോബര്‍ മാസത്തില്‍ പുനരാരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു. മഠം ബസ് സ്റ്റോപ്പ് പ്രവൃത്തികള്‍ നവംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. പഴയ ദേശീയപാതയിലെ പാപ്പിനിശ്ശേരി ചുങ്കം കീഴ്ത്തള്ളി ഭാഗത്ത് റോഡ് റീ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജനുവരിയോടെ പൊതുമരാമത്തു വകുപ്പിന് കൈമാറും.
ഡെപ്യൂട്ടി കലക്ടര്‍ കെ.വി. ശ്രുതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.