മയ്യില്‍: കോണ്‍ക്രീറ്റ് സൈറ്റില്‍ നിന്ന് പലക തലയില്‍ വീണ് ടെമ്പോ വാഹന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മയ്യില്‍ ചെറുപശ്ശി ഒറവയലിലെ പഴയടത്ത് ഹൗസില്‍ പി. കുഞ്ഞമ്പുവിന്റെ മകന്‍ പി. പ്രദീപന്‍ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെ മയ്യില്‍ നിരത്തുപാലത്തെ അയൂബ് എന്നയാളുടെ വീടിന്റെ കോണ്‍ക്രീറ്റ് സൈറ്റിലെത്തി തന്റെ ടെമ്പോ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മുകളിലെ നിലയില്‍ നിന്ന് പലക തലയില്‍ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ മയ്യില്‍ എം.എം.സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പഴയടത്ത് കുഞ്ഞമ്പുവിന്റെയും പരേതയായ കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: ശശികല (മൊറാഴ). മക്കള്‍: അധര്‍വ്വ്, അശ്‌വിക്. സഹോദരി: പ്രസീത. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തില്‍.