Zygo-Ad

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം തടവ്


കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് കനത്ത ശിക്ഷ. 

മൊറാഴ സ്വദേശി കെ.വി. ലക്ഷ്മണന് (66) 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും മട്ടന്നൂർ അതിവേഗ പോക്സോ കോടതി വിധിച്ചു.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് പീഡിപ്പിച്ചത്. കേസിൽ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

ശിക്ഷ വിധിച്ചത് അതിവേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.

Previous Post Next Post