കണ്ണൂര്‍: മകനുമായി ചിലർ വാക്കേറ്റം നടത്തുന്നത് കണ്ട് ഇടപെട്ടു. കണ്ണൂരില്‍ തർക്കത്തിനിടെ വയോധികൻ കുഴഞ്ഞു വീണു മരിച്ചു.
കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. കോലത്ത് വയല്‍ സ്വദേശി 74 കാരനായ ചന്ദ്രമോഹൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ചന്ദ്രമോഹന്‍റെ മകനുമായി ചിലര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു.
തര്‍ക്കം കണ്ട് ചന്ദ്രമോഹൻ ഇടപെടുകയായിരുന്നു. വാക്കേറ്റത്തിനിടയില്‍ ചന്ദ്രമോഹൻ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രമോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.