കണ്ണൂർ: പാമ്പൻ മാധവൻ റോഡിലെ തളാപ്പ് എൻകെബിടി പെട്രോൾ പമ്പിൽ ഇന്നലെ വൈകുന്നേരം വലിയ അപകടം നടന്നു. നിയന്ത്രണം തെറ്റിയ ബെൻസ് കാർ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം മൂന്നു വാഹനങ്ങളെയും ഇടിച്ച് നിർത്തുകയായിരുന്നു.
പള്ളിക്കുന്ന് സ്വദേശിനി റെജിന (31) യെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. സാരമായി പരിക്കേറ്റ അവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിക്കുന്നിലെ വ്യവസായി മോഹനകൃഷ്ണൻ ഓടിച്ച കാറാണ് അപകടത്തിന് കാരണമായത്. പൊലീസ് മൈതാനം ഭാഗത്തുനിന്ന് വന്ന് പമ്പിലേക്ക് പ്രവേശിച്ച കാർ വേഗത കുറച്ച ശേഷമാണ് പെട്ടെന്ന് നിയന്ത്രണം തെറ്റി വേഗം കൂടിയത്.
സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ എതിർവശത്തെ ചെക്കിക്കുളം സ്വദേശിയായ ഗണേശന്റെ ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ചു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും ഗണേശൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
പമ്പിലെ ഇന്ധന നോസിലും കാറിടിച്ച് ഇളകിവീണു. അപകടം കണ്ട് മാറിയ പമ്പ് ജീവനക്കാരൻ അഞ്ചാംപീടിക സ്വദേശി കെ. അശോകന് കൈയിൽ പരിക്കേറ്റു.
കണ്ണൂർ ടൗൺ പൊലീസും ട്രാഫിക് പോലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ
