Zygo-Ad

ധര്‍മ്മശാലയില്‍ കഞ്ചാവുമായി രണ്ടുേപര്‍ പിടിയില്‍


 ധർമ്മശാല: കഞ്ചാവുമായി രണ്ടുപേര്‍ ധര്‍മ്മശാലയില്‍ പോലീസ് പിടിയിലായി.

ആന്തൂര്‍ കണ്ണപ്പിലാവിലെ കുഞ്ഞിമംഗലവന്‍ വീട്ടില്‍ സി.ഷാരോണ്‍(27), കടമ്പേരിയിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.മുഹമ്മദ്ജാസി(24)എന്നിവരെയാണ് ധര്‍മ്മശാലയില്‍ വച്ചു പിടികൂടിയത്.

എഞ്ചിനീയറിംഗ് കോളേജ് പരിസരത്തുവെച്ച് ഇന്നലെ ഉച്ചക്ക് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെ പോലീസ് പിടികൂടിയത്.

ഗ്രേഡ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ്, സീനിയര്‍ സി.പി.ഒ വിനുമോഹന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Previous Post Next Post