കണ്ണൂര്‍: കണ്ണൂരില്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് 51കാൻ മരിച്ചു. മുണ്ടേരി ഹരിജന്‍ കോളനി റോഡ് പാറക്കണ്ടി ഹൗസില്‍ ഗോപാലന്‍റെ മകന്‍ കൊളപ്പറത്ത് മനോജ് ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.45ഓടെയാണ് സംഭവം.
വീട്ടിലെ അടുക്കളയില്‍ വെച്ച് ഇൻഡക്ഷൻ കുക്കറില്‍ നിന്ന് ഷോക്കേറ്റ് കിടക്കുന്നത് കണ്ട മനോജിനെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മനോജ് തനിച്ചാണ് താമസിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്തുക്കളാണ് പൊള്ളലേറ്റ നിലയില്‍ മനോജിനെ അടുക്കളയിലെ നിലത്ത് കണ്ടെത്തിയത്. ദേഹത്ത് ഇൻഡക്ഷൻ കുക്കറുമുണ്ടായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഡക്ഷൻ കുക്കറില്‍ നിന്നും നേരത്തെയും ഷോക്കേറ്റ സ്ഥിതിയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.