കണ്ണൂർ : പയ്യന്നൂർ കോളേജില്‍ കെ എസ് യു നേതാവിന് ക്രൂര മർദനം. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിക്ക് നേരെയാണ് എസ് എഫ് ഐക്കാർ ക്രൂര മർദ്ദനം അഴിച്ചു വിട്ടത്.
വെള്ളിയാഴ്ച്ച പകലാണ് സംഭവം. രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥി യാണ് ചാള്‍സ്. മർദ്ദിക്കുന്നതിൻ്റെയും വീണപ്പോള്‍ ക്രൂരമായി ചവിട്ടുന്നതിൻ്റെയും മൊബൈല്‍ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
മാതമംഗലത്ത് കഴിഞ്ഞ മാസം നടന്ന സംഘർഷത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. അതിന് ശേഷം കോളേജില്‍ എത്തിയ പ്പോഴായിരുന്നു വീണ്ടും മർദ്ദനമേറ്റത്