ചെങ്ങളായി: ചെങ്ങളായി കൊളന്തകടവ് റോഡിലെ പെരിങ്കോന്നില്‍ മാലിന്യം തള്ളിയ ആളെ കണ്ടെത്തി തിരിച്ചെടുപ്പിച്ച് പിഴയീടാക്കി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മാലിന്യം തള്ളിയത്. അന്വേഷണത്തില്‍ എട്ടേയാറില്‍ പ്രവർത്തിക്കുന്ന ഡോള്‍ഫിൻ റസ്റ്റോറന്‍റില്‍ നിന്നുള്ള മാലിന്യമാണെന്ന് കണ്ടെത്തുകയായിരുന്നു.
ബന്ധപ്പെട്ടവരെ പഞ്ചായത്ത് അധികൃതർ വിളിച്ചു വരുത്തി തിരിച്ചെടുപ്പിച്ച ശേഷം 30,000 രൂപ പിഴ ചുമത്തി.
പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. മോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ. ജനാർദ്ദനൻ, എം. എം.പ്രജോഷ്, സെക്രട്ടറി പി. മധു, സീനിയർ ക്ലർക്ക് പി.കെ. രാജേഷ്, ഹെല്‍ത്ത് ഇൻസ്‌പെക്ടർ ടിജോ കെ. ജോർജ്, ഹരിത കർമ സേനാംഗങ്ങളായ ടി.കെ. ലിജ, രമ്യമോള്‍ വിജയൻ, സി. രജനി എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.
