കണ്ണൂർ സിറ്റി:സ്കൂൾ സമയങ്ങളിൽ സ്കൂളിലേക്ക് വരുന്ന കുട്ടികൾക്കും തിരിച്ചു വീട്ടിലേക്ക് പോകുന്ന സമയങ്ങളിലും കണ്ണൂർ സിറ്റിയിൽ അനുഭവപ്പെടുന്ന യാത്ര ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു സിറ്റി ഹൈ സ്കൂളിന് മുൻ ഭാഗത്തെക്ക് ടൌൺ ഭാഗത്ത് നിന്ന് വരുന്ന ബസ് സ്റ്റോപ്പ് മാറ്റി സ്ഥപ്പിച്ചു കൊണ്ട് സിറ്റിയുലെ ട്രാഫിക് തടസ്സം ഒഴിവാക്കണമെന്നും , സിറ്റിയിലും പരിസരത്തും ഉള്ള സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി എടുക്കണമെന്നും കണ്ണൂർ സിറ്റി ഹൈ സ്കൂളിൽ ചേർന്ന സ്കൂൾ സുരക്ഷ സമിതിയുടെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്ത യോഗം അധികാരികളോട് ആവശ്യപ്പെട്ടു . പഴയതിലും കൂടുതലായി സ്കൂൾ വിടുന്ന സമയങ്ങളിൽ സിറ്റി ജംഗ്‌ഷനിലേക്ക് വിവിധ സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം വിദ്യാർഥികളും ഒപ്പം സാധാരണ ജനങ്ങളും ഒരുമിക്കുമ്പോൾ വലിയ പ്രയാസം അനുഭവിക്കുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. ഇത് സിറ്റി പരിസരത്തുള്ള വ്യാപരികൾക്കും ഒട്ടേറെ പ്രയാസം ഉണ്ടാക്കുന്നുണ്ട് . ഇത്തരം പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സിറ്റി ഹൈ സ്കൂൾ പി. ടി. എ പ്രസിഡന്റ് ഷബീന ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഡെപ്യൂട്ടി മേയറും ദീനുൽ ഇസ്ലാം സഭയുടെ മാനേജറും ആയ സി. സമീർ, അഷ്‌റഫ് ബംഗാളി മുഹല്ല, എസ്, എം. സി ചെയർമാൻ അബ്ദുൽ ഖലാക് , പി. ടി. എ. വൈസ് പ്രസിഡന്റ് കെ. നിസാമുദ്ധീൻ , സ്കൂൾ എച്. എം ജ്യോതി ടീച്ചർ, യൂനുസ് സ്നേഹതീരം, മൻസൂർ, ഹമ്രാസ്, ഗസ്സാലി,വിനോദ് ഡി. കെ., ബേബി ജോൺ, ഷൈനി. ഡി., ഇബ്രാഹിം കുട്ടി, എ. ഇ, ഒ., ബിജു പി., സത്താർ മാസ്റ്റർ, സബ്രീന മദർ പി. ടി. എ. എന്നിവർ പങ്കെടുത്തു സംസാരിച്ചു, സ്കൂൾ പ്രിൻസിപ്പൽ ബി. ഷൈജു സ്വാഗതവുംശുഭ എം. പി. നന്ദിയും പറഞ്ഞു.