Zygo-Ad

കുടിശ്ശികയുള്ള കുടിവെള്ള കണക്ഷനുകൾ വിച്ഛേദിക്കും

 


ജല അതോറിറ്റി കണ്ണൂർ സബ്ഡിവിഷന് കീഴിലെ കണ്ണൂർ കോർപറേഷൻ, എടക്കാട്, എളയാവൂർ, അഴീക്കോട്, ചിറക്കൽ, പുഴാതി, പള്ളിക്കുന്ന്, വളപട്ടണം പ്രദേശങ്ങളിൽ ദീർഘകാലമായുള്ള കുടിവെള്ള ചാർജ് കുടിശ്ശിക, പ്രവർത്തനക്ഷമമല്ലാത്ത വാട്ടർ മീറ്റർ എന്നിവയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകൾ ഇനി ഒരു അറിയിപ്പില്ലാതെ സെപ്റ്റംബർ മൂന്നിനകം വിച്ഛേദിക്കുമെന്ന് കണ്ണൂർ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വിച്ഛേദിക്കപ്പെടുന്ന കണക്ഷനുകൾ പുനസ്ഥാപിക്കാൻ കുടിശ്ശിക തുക പൂർണമായും ഒടുക്കിയ ശേഷം കേരള വാട്ടർ അതോറിറ്റിയുടെ ലൈസൻസ്ഡ് പ്ലംബർ മുഖാന്തിരം ഓൺലൈനായി (ഇ ടി ആപ്പ്) നിർദിഷ്ട ഫീസായ 115 രൂപ അടക്കണം. അല്ലാത്തപക്ഷം വാട്ടർ അതോറിറ്റിക്ക് ബിൽ നൽകാനാവില്ല. 

അത് ജലമോഷണത്തിന്റെ പരിധിയിൽ വരുന്നതും ഉപഭോക്താവിന് പിഴ ലഭിക്കാവുന്നതുമായ കുറ്റമാണ്. വിച്ഛേദിച്ചശേഷം റീകണക്ഷൻ എടുത്തിട്ടും രണ്ട് മാസത്തിലധികമായി ബിൽ കിട്ടിയിട്ടില്ലാത്ത ഉപഭോക്താക്കൾ തങ്ങളുടെ കണക്ഷനിൽ റീകണക്ഷൻ ഫീസ് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. 

ഇല്ലെങ്കിൽ റീകണക്ഷൻ ചെയ്തു തന്ന ലൈസൻസ്ഡ് പ്ലംബർക്കെതിരെ അവരുടെ പേരും ഫോൺ നമ്പറും സഹിതം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകണം. റീകണക്ഷൻ ഫീസ് അടക്കാതെയോ ലൈസൻസ്ഡ് പ്ലംബറുടെ സഹായം തേടുകയോ ചെയ്യാതെ സ്വന്തം നിലയ്ക്ക് സൈറ്റിൽ റീകണക്ഷൻ ചെയ്തവരും ഓഫീസിൽ റിപ്പോർട്ട് ചെയ്ത് ശിക്ഷാ നടപടികളിൽ നിന്നും ഒഴിവാകേണ്ടതാണ്. ഫോൺ: 8547638274

Previous Post Next Post