Zygo-Ad

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും


കണ്ണൂര്‍: എ ഡി എം നവീന്‍ബാബുവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹർജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും. ആവശ്യമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹര്‍ജി നല്‍കിയത്.

പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം ദുര്‍ബലമാണെന്നും പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടെന്നും ആയതിനാല്‍ കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. പുനരന്വേഷണം എന്ന ആവശ്യത്തെ കഴിഞ്ഞ ദിവസം പോലീസ് കോടതിയില്‍ എതിര്‍ത്തിരുന്നു.

 പ്രതിയെ രക്ഷപ്പെടുത്താന്‍ സാക്ഷികളെ കൃത്രിമമായി ഉണ്ടാക്കിയെന്നും ഫോണ്‍ അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസില്‍ ആവശ്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടന്നും പുനരന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു പോലീസിന്റെ നിലപാട്.

Previous Post Next Post