Zygo-Ad

കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു

 


കണ്ണൂർ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ നടന്ന ഭീകര സംഭവത്തിൽ, ഗുരുതരമായി പൊള്ളലേറ്റ യുവാവും മരിച്ചു. പെരുവളത്ത് പറമ്പ് കുട്ടാവിലെ ജിജേഷ് (32) ആണ് മരണപ്പെട്ടത്.

യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ തീയിൽപ്പെട്ട ജിജേഷിന് 70 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തിൽ പൊള്ളലേറ്റ ഉരുവച്ചാലിലെ പ്രവീണ (28) കഴിഞ്ഞ ദിവസം തന്നെ മരിച്ചിരുന്നു. കുടുംബകാര്യങ്ങളിൽ ഉണ്ടായ തർക്കമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

 സുഹൃത്തുക്കളായിരുന്നു ജിജേഷും പ്രവീണയും. പ്രവീണയ്ക്ക് പുറമെ ഭർത്താവിന്റെ അച്ഛനായിരുന്നു ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കുടിക്കാൻ വെള്ളം ചോദിച്ച് അകത്തുകയറിയ ജിജേഷിന്റെ പെരുമാറ്റത്തിൽ ആർക്കും സംശയമൊന്നും തോന്നിയില്ല. അടുക്കളയ്ക്ക് സമീപം സംസാരിച്ചിരിക്കെയാണ് ജിജേഷ് യുവതിയുടെ ദേഹത്തേക്ക് കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഇതിനിടെ സ്വന്തം ദേഹത്തും തീകൊളുത്തി ആത്മഹത്യയ്ക്കും ജിജേഷ് ശ്രമിച്ചു.

രണ്ടുപേരുടെയും മരണം പ്രദേശത്ത് ദുഃഖവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.



-

Previous Post Next Post