Zygo-Ad

ശ്രീകണ്ഠപുരത്ത് പാഴ്സല്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

 


കണ്ണൂർ : ശ്രീകണ്ഠപുരം ചേപ്പറമ്പ് ചെമ്പേരി റോഡില്‍ പാഴ്സല്‍ ലോറി മറിഞ്ഞ് അപകടം. ചേപ്പറമ്പ് പയറ്റ്യാലിലാണ് അപകടം.

ചെമ്പേരിയിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ഡല്‍ഹിയില്‍ നിന്നും പാഴ്സലുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

ഹെവി ചരക്ക് വാഹനങ്ങള്‍ക്ക് ഈ റൂട്ടില്‍ അനുമതിയില്ല. കൊടും വളവും ഇറക്കവുമായ ഈ റോഡില്‍ അപകടങ്ങള്‍ പതിവാണ്. അത്കൊണ്ട് തന്നെ തളിപ്പറമ്പില്‍ നിന്നും മലയോര ഹൈവേ റോഡ് വഴിയാണ് ഇത്തരം വാഹനങ്ങള്‍ സഞ്ചരിക്കേണ്ടത്.

അത് പാലിക്കാത്തതാണ് അപകട കാരണം വെള്ളിയാഴ്ച രാവിലെ 7 മണി ഓടെ നടന്ന അപകടത്തില്‍ അന്യ സംസ്ഥാനക്കാരായ ഡ്രൈവർക്ക് സാരമായി പരുക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പില്‍ നിന്നും ഫയർഫോഴ്സ് സ്ഥലത്ത് എത്തി.

Previous Post Next Post