Zygo-Ad

കണ്ണൂരിലെ ബിവറേജസ് ഔട്ട്ലെറ്റില്‍ വൻ മോഷണം: മോഷ്ടാക്കള്‍ എത്തിയത് മുഖംമൂടി ധരിച്ച്


കണ്ണൂർ: പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്ലെറ്റില്‍ പുലർച്ചെ നടന്ന മോഷണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മദ്യം നഷ്ടപ്പെട്ടു.

മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കടയുടെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ വിലയേറിയ മദ്യക്കുപ്പികള്‍ ഉള്‍പ്പെടെയാണ് കവർന്നത്.

പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ മറ്റ് രണ്ട് കടകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. ഇതിലൊരു കടയില്‍ നിന്ന് പണവും നഷ്ടപ്പെട്ടതായി ഉടമ പോലീസിന് മൊഴി നല്‍കി.

സംഭവമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ക്കായി തിരച്ചില്‍ ഊർജിതമാക്കി.

Previous Post Next Post