കോച്ചുകളും വനിതകൾക്കായി പ്രത്യേകം കോച്ചുകളും കൂട്ടിച്ചേർക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
ചിറക്കൽ റെയിൽവേ സ്റ്റേഷൻ സാമ്പത്തികമായി നഷ്ടത്തിലാകാൻ കാരണം ചിറക്കൽ റയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണെന്ന് എം പി ചൂണ്ടിക്കാട്ടി. കോവിഡ്കാലം നിർത്തലാക്കിയ പല സ്റ്റോപ്പുകളും ഇതുവരെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസത്തിനു വേണ്ടിയുള്ള നിവേദനവും കെ സുധാകരൻ എം പി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു.
