Zygo-Ad

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ജില്ലയിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യണം

 


കണ്ണൂർ: അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ ആരോഗ്യ വകുപ്പിൻ്റെ ജനകീയ ക്യാമ്പയിന്റെ ഭാഗമായി 30, 31 തീയതികളിൽ ജില്ലയിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യണം.

വീടുകൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ജല സംഭരണ ടാങ്കുകൾ കഴുകി വൃത്തിയാക്കുകയും ചെയ്യണം. 

റിസോർട്ടുകൾ, ഹോട്ടലുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകളിലെയും ജലം ക്ലോറിനേറ്റ് ചെയ്ത് അളവ് പരിശോധിച്ച് ഉറപ്പ് വരുത്തണം.

ഇത് പാലിക്കാത്തവർക്ക് എതിരെ പൊതുജന ആരോഗ്യ നിയമ പ്രകാരം നടപടിയെടുക്കും.

Previous Post Next Post