കണ്ണൂർ: എസ്എഫ്ഐ എടക്കാട് ഏരിയ സെക്രട്ടറി കെ.എം വൈഷ്ണവിനെ (23) ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചു. തോട്ടട എസ് എൻ കോളേജിനു മുന്നിൽ ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ആക്രമണം.