Zygo-Ad

കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് നിരോധിത വസ്തുക്കൾ എറിഞ്ഞു കൊടുക്കുന്നതിനിടെ ഒരാള്‍ പിടിയില്‍


കണ്ണൂർ: പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രല്‍ ജയിലില്‍ അതിക്രമിച്ചു കയറി നിരോധിത വസ്തുക്കള്‍ മതില്‍ വഴി എറിഞ്ഞു കൊടുക്കുന്നതിനിടയില്‍ യുവാവ് പിടിയില്‍.

കണ്ണൂർ പനങ്കാവ് ശങ്കരൻ കടക്ക് സമീപത്തെ കെ. അക്ഷയിയെ (27) യാണ് ജയില്‍ ജീവനക്കാർ തടഞ്ഞു വെച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചത്.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്നു പേർ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച്‌ കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥർ കണ്ടത്. 

ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച്‌ നിർദേശം നല്‍കുകയും ചെയ്‌തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഒരു മൊബൈല്‍ ഫോണും വലിച്ചെറിയുന്നതാണ് ഉദ്യോഗസ്ഥർ കണ്ടത്.

പൊലീസുകാരെ കണ്ടതോടെ മൂന്നു പേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍, ഓടുന്നതിനിടെ അക്ഷയ് നിലത്ത് വീഴുകയായിരുന്നു. ജയിലിലെ രാഷ്‌ട്രീയ തടവുകാർക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈലും കൊണ്ടു വന്നതെന്നാണ് അക്ഷയ് നല്‍കിയ മൊഴി. ഓടി രക്ഷപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഘത്തിലെ രണ്ടു പേർ രക്ഷപ്പെട്ടു. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു. രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Previous Post Next Post