Zygo-Ad

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട യുവതിയും യുവാവും അറസ്റ്റിൽ

 


കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും പരിശോധന, വൻ മയക്കുമരുന്ന് വേട്ട 3 തരം രാസലഹരികൾ പിടിച്ചെടുത്തു*

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഇതുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ഉൾപ്പെടെ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിൻ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട്‌ സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നേരത്തെയും കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.

Previous Post Next Post