കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചക്രക്കസേര സംഭാവന നൽകി.നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹിയും റെയിൽവേ കൺസൾട്ടേറ്റീവ് അംഗവുമായ പി.വിജിത്ത്കുമാറാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചക്രക്കസേര സംഭാവന നൽകിയത്.കൈമാറൽ ചടങ്ങിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. പാലക്കാട് ഡിവിഷൻ റെയിൽവേ യൂസേർസ് കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ മാനേജർ എസ്. സജിത്ത് കുമാർ,എൻ. എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല എന്നിവർ പ്രസംഗിച്ചു.