Zygo-Ad

അധികൃതരുടെ അനാസ്ഥ കൊണ്ട് വിനോദ സഞ്ചാര കേന്ദ്രമായ ഫ്ലോട്ടിങ് ബ്രിഡ്ജ് മാലിന്യ കൂമ്പരമായി മാറുന്നു

 


പാപ്പിനിശ്ശേരി:വലിയ വിനോദ സഞ്ചാര കുതിപ്പ് ലക്ഷ്യമിട്ട് വളപട്ടണം പുഴയിലെ പാറക്കലിൽ സ്ഥാപിച്ച ഫ്ലോട്ടിങ്ങ് ബ്രിഡ്‌ജ് സ്ഥാപിച്ചിട്ട് ഒരു വർഷം

നാഥനില്ലാതെ കിടക്കുന്ന ഫ്ലോട്ടിങ്ങ് ബ്രിഡ്‌ജ് സംരക്ഷിക്കുന്നതിനൊ വാടകയ്ക് നൽകാനൊ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇല്ല.

ഈ സാഹചര്യത്തിൽ തെരുവു നായ്ക്കളുടെയും സാമൂഹ്യ വിരുധരുടെയും വിഹാരകേന്ദ്രമായി മാറിയ ഫ്ലോട്ടിങ്ങ് ബ്രിഡ്‌ജിനു ചുറ്റിലും മാലിന്യ സംഭരണ കേന്ദ്ര മായി മാറിയിരിക്കുന്നു. കനത്ത മഴയിൽ മലയോര മേഖലകളിൽ നിന്നടക്കം ഒഴുകിയെത്തിയ പ്ലാസ്റ്റിക്, മറ്റു അജൈവ - ജൈവ മാലിന്യങ്ങളടക്കമാണ് പാറക്കലിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്‌ജിന് ചുറ്റും അടിഞ്ഞ് കൂടിയുള്ളത്. ഇത് പ്രദേശത്ത് ദുർഗന്ധത്തിന് പുറമേ മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അലട്ടുകയാണ്.

ഒന്നര വർഷം മുൻപാണ് നിരവധി വിനോദ സഞ്ചാര സാധ്യതകൾ ഉയർത്തി ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് പാറക്കലിൽ എത്തിയത്. ആദ്യം വളപട്ടണം ബോട്ട് ജെട്ടിക്ക്  പാറക്കലിൽ എത്തിയത്. ആദ്യം വളപട്ടണം ബോട്ട് ജെട്ടിക്ക് സ്ഥാപിച്ചതാണിത്. രണ്ട് വർഷം മുൻപ് വളപട്ടണത്തും ഇതേ പൊങ്ങി കിടക്കുന്ന ബ്രിഡ്ജിൽ മാലിന്യം അടിഞ്ഞ് കൂടിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തുടർന്നാണ് അവ വളപട്ടണത്ത് നിന്നും കടത്തി പാപ്പിനിശ്ശേരി പാറക്കലിൽ എത്തിച്ചത്. അവിടെയും സ്ഥിതി മറ്റൊന്നല്ല. നികുതിപ്പണം തട്ടിക്കളിക്കുന്നു.

കഴിഞ്ഞ വർഷവും സമാന സ്ഥിതി പാറക്കലിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിനരികിൽ കഴിഞ്ഞ വർഷവും മാലിന്യം അടിഞ്ഞ് കൂടിയതിനെ തുടർന്ന് പ്രദേശ വാസികളിൽ പ്രതിഷേധം ഉയർന്നിരുന്നു. പുഴയിൽ വീണയാളുടെ മൃതദേഹം അടക്കം ഈ മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് പോലീസിന് ലഭിച്ചത്. മാലിന്യം നാൾക്കു നാൾ വർദ്ധിച്ചതിനെ തുടർന്ന് അവ പ്രദേശത്ത് നിന്നും കുത്തിയൊഴുക്കി വിട്ടാണ് പ്രശ്നം പരിഹരിച്ചത്, ഈ വർഷവും സമാന സ്ഥിതിയാണുള്ളത്.അടിയുന്ന മാലിന്യങ്ങളുടെ തോത് നാൾക്കു നാൾ കൂടുമ്പോൾ പ്രദേശ വാസികൾക്ക് ആധി ഏറുകയാണ്. ഈ പുഴയോരം വലിയ ജന വാസ മേഖല കൂടിയാണ്.

കേന്ദ്ര ഫണ്ടിനോടുള്ള അവഗണനയും ജനോപകാരമില്ലാതെ കോടികൾ വെള്ളത്തിലും. കേന്ദ്ര സർക്കാർ ധനസഹായത്തോടെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ഇത്തരം പുത്തൻ സംവിധാനങ്ങൾ ഒരുക്കിവരുന്നത്.

എന്നാൽ ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് നേരെ ടൂറിസം വകുപ്പും ഗ്രാമപഞ്ചായത്തും വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന പരാതിയും വിവധ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്

ഒരു പ്രവർത്തനവും തുടങ്ങാതെ ബ്രിഡ്ജിന്റെ മേൽക്കൂര ഭാഗത്ത് തുരുമ്പെടുക്കുന്നതായുള്ള സംശയവും ഉയർന്നിട്ടുണ്ട്. ഉപ്പ് കാറ്റ് ഏൽക്കുമ്പോൾ ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കുന്നില്ലെങ്കിൽ പെട്ടെന്ന് തുരുമ്പെടുക്കാനും സാധ്യതയേറേയാണ്.

പാറക്കൽ പോലുള്ള പ്രദേശത്ത് ഇത്തരം സംവിധാനം കരാർ എടുത്ത് ലാഭകരമായി മുന്നോട്ട് കൊണ്ട് പോകാനുള്ള സാഹചര്യം ഉണ്ടോ എന്ന സംശയവും പ്രബലമാണ്.

കാരണം ഇവിടം അധികം ജനസഞ്ചാരമില്ലാത്ത മേഘലയാണ്. എന്നാൽ അനുബന്ധ വിനോദ സഞ്ചാര ശൃംഖല യോട് യോജിപ്പിച്ചാൽ മാത്രമേ പറക്കലിലെ സഞ്ചാരികളെ 

സഞ്ചാര ശൃംഖല യോട് യോജിപ്പിച്ചാൽ മാത്രമേ പറക്കലിലെ സഞ്ചാരികളെ ആകർഷിക്കാനുള്ള സംവിധാനത്തിന് ഊർജ്ജം പകരൂ. അതിന് ഏറെ പാടുപെടേണ്ടി വരും.1.90 കോടി രൂപയോളം ചെലിട്ട് ഒരുക്കിയ സംവിധാനമാണെന്നുള്ള പരിഗണനയിലെങ്കിലും അധികാരികൾ അടിയന്തരമായും ഇത് പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post