നിരോധിത മയക്കുമരുന്നായ 39.06 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് സ്വദേശിയെ തളിപ്പറമ്പ് പോലിസ് അറസ്സ് ചെയ്തു . കോഴിക്കോട് വാണിമേൽ കൊടിയൂര സ്വദേശി പൂവുള്ളതിൽ വീട്ടിൽ ഹഫിസിനെ(31യാണ് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ :ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 11 .20ന് തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിലെ പോലിസ് എയിഡ് പോസ്റ്റിന് സമീപം വെച്ച് കണ്ണൂർ റൂറൽ ജില്ലാ പോലിസ് ചീഫിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനയായ ഡൻസാഫ് ടീമംഗങ്ങളാണ് പ്രതിയെ വലയിലാക്കിയത്. മാസങ്ങളായി ഡൻസാഫ് ടീം ഹഫിസിനെ നിരീക്ഷിച്ച് വരികയായിരുന്നു . ഹഫീസിൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നുമാണ് എം ഡി എം എ കണ്ടെടുത്തത്. അറുപതിനായിരം രൂപ വിലമതിക്കും പിടിച്ചെടുത്ത എം ഡി എം എ ക്ക് ബാംഗ്ളൂരിൽ നിന്നും എം ഡി എം എ വാങ്ങി തളിപ്പറമ്പിലെ സബ്ബ് ഏജൻ്റ് മാർക്ക് വില്പന നടത്താൻ എത്തിയതായിരുന്നു ഹഫിസ്.
ഡൻസാഫ് ടീം അംഗങ്ങളും എസ് സി പി ഒ മാരുമായ സജിത്ത്, ഷൗക്കത്ത്, അനൂപ്, തളിപ്പറമ്പ് പ്രൊബേഷനറി എസ് ഐ വി രേഖ എന്നിവരും പ്രതിയെ പിടികൂടിയ ടീമിൽ ഉണ്ടായിരുന്നു .