Zygo-Ad

പയ്യന്നൂരില്‍ വയോധികയുടെ മാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍


പയ്യന്നൂര്‍: പയ്യന്നൂരില്‍ വയോധികയുടെ സ്വര്‍ണ്ണമാല വഴി യാത്രക്കാരനെന്ന വ്യാജേന പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാവ് അറസ്റ്റില്‍. 

പയ്യന്നൂര്‍ കേളോത്ത് വെച്ച്‌ ജൂണ്‍ ആറിന് ഉച്ചയ്ക്ക് 12 മണിയോടു കൂടി വീടിനു മുന്നിലെ റോഡരികില്‍ നില്‍ക്കുകയായിരുന്നു.

 വയോധികയായ കാര്‍ത്യായനിയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ച കാസര്‍ഗോഡ് ചെന്നെടുക്കം സ്വദേശി ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീലി (43)നെയാണ് പയ്യന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബദിയടുക്ക വെച്ച്‌ അറസ്റ്റ് ചെയ്തത്.

വിദ്യാനഗര്‍, മേല്‍പ്പറമ്പ്, ഹൊസ്ദുര്‍ഗ് സ്റ്റേഷനുകളിലായി പത്തോളം മാലപറിക്കല്‍ കേസുകള്‍ നിലവിലുള്ള പ്രതിയാണ് ഇബ്രാഹിം ഖലീല്‍.

പ്രദേശത്തെ നിരവധി സി.സി ടിവി കാമറകളും ഫോണ്‍ കോളുകളും പരിശോധിച്ചതിന് ശേഷമാണ് 12 ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടാനായത്.

പ്രത്യേക അന്വേഷണ സംഘത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ പ്രമോദ് കടമ്പേരി, എ.ജി.അബ്ദുള്‍ ജബ്ബാര്‍, സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇന്‍സ്‌പെക്ടര്‍ എ.ജി.അബ്ദുള്‍ റൗഫ്, എ.എസ്.ഐ നൗഫല്‍ അഞ്ചില്ലത്ത്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ കെ.വി മനോജന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post