Zygo-Ad

അക്ഷയ കണ്ണൂർ ജില്ലാ കൺവൻഷനും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും ഏകദിന പരിശീലനവും സംഘടിപ്പിച്ചു.

 


അക്ഷയ കണ്ണൂർ ജില്ലാ കൺവൻഷനും, സംരംഭകരുടെയും ജീവനക്കാരുടെയും മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും ഏകദിന പരിശീലനവും സംഘടിപ്പിച്ചു. 

അക്ഷയ കണ്ണൂർ ജില്ലാ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരിയും കണ്ണൂർ യൂണിവേഴ്സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറും, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ.പ്രിയ വർഗീസ് നിർവഹിച്ചു.. ചടങ്ങിൽ സി അനിൽകുമാർ അധ്യക്ഷത വഹിച്ചു. 

കെ കെ ദീപക്, വി സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  എം സതീശൻ സ്വാഗതവും കെ നിഖിൽ നന്ദിയും പറഞ്ഞു. 

മനോജ് ടി എം ബിസിനസ് മാനേജ്മെന്റ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.

പുതിയ ഭാരവാഹികൾ :

ജില്ലാ സെക്രട്ടറി : എം.സതീശൻ  പ്രസിഡണ്ട് : കെ നിഖിൽ

Previous Post Next Post