കണ്ണൂർ: കണ്ണൂർ കോർപറേഷനില്‍ വീടുകളില്‍ നായകളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കിയതായി കോർപറേഷൻ സെക്രട്ടറി വാർത്താ കുറിപ്പില്‍ അറിയിച്ചു.
നഗരത്തിലെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് തീരുമാനമെന്ന് സെക്രട്ടറി അറിയിച്ചു.
വളർത്തുന്ന നായക്ക് ആൻഡി റാബിസ് കുത്തിവെപ്പും നിർബന്ധമാക്കിയിട്ടുണ്ട് ഈ നിർദ്ദേശം പാലിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഉടമസ്ഥൻ ഉത്തരവാദിയാകും.
പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞതായും ഉപേക്ഷിച്ചതായും കണ്ടെത്തിയാല്‍ പ്രോസിക്യൂഷൻ നടപടിയും സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
