ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായി കല ഭാസ്‌കര്‍ ചുമതലയേറ്റു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനിയാണ്. നിലവില്‍ തൃശ്ശൂര്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1996 ല്‍ റവന്യൂ വിഭാഗത്തില്‍ സര്‍വീസില്‍ പ്രവേശിച്ച കല ഭാസ്‌കര്‍, നെടുമങ്ങാട്, വടകര, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ തഹസില്‍ദാരായും ഡെപ്യൂട്ടി ലാന്‍ഡ് റവന്യൂ സീനിയര്‍ സൂപ്രണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ ഡി എം സി. പത്മചന്ദ്രക്കുറുപ്പ് വിരമിച്ചതിനെത്തുടര്‍ന്നാണ് കല ഭാസ്‌കര്‍ ചുമതലയേറ്റത്.