Zygo-Ad

തെരുവുനായ ശല്യത്തിന് പരിഹാരം; കണ്ണൂര്‍ നഗരത്തില്‍ ഷെല്‍ട്ടര്‍ 3 ഹോമുകള്‍ സ്ഥാപിക്കും


കണ്ണൂർ: കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമായി. തെരുവ് നായകളെ പാർപ്പിക്കാനായി നഗരത്തില്‍ മൂന്ന് ഷെല്‍ട്ടർ ഹോമുകള്‍ സ്ഥാപിക്കും.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. കോർപ്പറേഷൻ പരിധിയില്‍ രണ്ടെണ്ണവും കൻ്റോണ്‍മെൻറ് പരിധിയില്‍ ഒന്നുമാണ് നിർമ്മിക്കുക.

 രണ്ട് ദിവസത്തിനുള്ളില്‍ ഷെല്‍ട്ടർ ഹോമുകള്‍ നിർമ്മിക്കും. നഗരത്തില്‍ അലഞ്ഞ് തിരിയുന്ന നായ്ക്കളെ പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റും. 

അതേ സമയം കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഇവയും രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയേക്കുമെന്നാണ് കരുതുന്നത്.

Previous Post Next Post